പുൽപ്പള്ളി: മുള്ളൻകൊല്ലി, പൂതാടി, പുൽപ്പള്ളി പഞ്ചായത്തുകളില ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന എറ്റവും വലിയ ബുദ്ധിമുട്ടുകളിലൊണാണ് മികച്ച സൗകര്യങ്ങളുള്ള ആശുപത്രി ഇല്ലാത്തത്.
എന്തെങ്കിലും ഒരു അസുഖം വന്നാൽ ഈ പഞ്ചായത്തിലുള്ളവർ കിലോമീറ്ററോളം കാനനപാത താണ്ടി മാനന്തവാടിയിലോ ബത്തേരിയിലോ ഉള്ള ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ഇതിന് ശാശ്വതമായ പരിഹാരം കണ്ടെത്താൻ പുൽപ്പള്ളി ഗവ. ആശുപത്രി താലൂക്ക് ആശുപത്രിയാക്കി ഉയർത്തുന്നണമെന്നും പുൽപ്പള്ളിയിൽ ഫയർസ്റ്റേഷൻ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് പുൽപ്പള്ളി യുഡിഎഫ് പഞ്ചായത്തംഗങ്ങൾ ഐ.സി. ബാലകൃഷണൻ എംഎൽഎയ്ക്ക് നിവേദനം നൽകിയത്.
യുഡിഎഫ് പഞ്ചായത്തംഗങ്ങളായ ഗീതാ കുഞ്ഞികൃഷ്ണൻ, സിജു പൗലോസ്, വിനോദ് കാഞ്ഞുക്കാരൻ, ലെസ്ന മൂനീർ, ഷിനി ജോർജ്, ഓമന ഗോവിന്ദൻ എന്നിവർ നേതൃത്വം നൽകി.